ചങ്ങരംകുളം: നരണിപ്പുഴ സെന്ററിൽ മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് സമീപത്തെ കെട്ടിടത്തിന്റെ മുൻവശത്തേക്ക് ഇടിച്ചുകയറി അപകടം.
തൂലിക സർഗാലയം ഓഫീസിന്റെ മുൻവശം മുഴുവനും തകർന്നു. വാഹനത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. അടുത്തുള്ള കേരള വിഷൻ ഓഫീസിന്റെ മുൻവശവും തകർന്നിട്ടുണ്ട്.
വാർഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നരണിപ്പുഴ മുഹമ്മദലിയുടെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തി ഡ്രൈവറെ രക്ഷപ്പെടുത്തി.